സിഐറ്റിയു ജന്മദിനം : ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി.

IMG-20230530-WA0039

സിഐറ്റിയുവിൻ്റെ 53-ാം ജന്മദിനത്തിൽ സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകി.ഭക്ഷണ വിതരണോദ്ഘാടനം സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് നിർവ്വഹിച്ചു. ജില്ലാ ഭാരവാഹികളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി വിജയകുമാർ, എം.മുരളി, അജി പള്ളിയറ, കെ.ശിവദാസൻ, വിവേക്, റോയി, വിഷ്ണു എന്നിവർ പങ്കെടുത്തു. രാവിലെ പ്രധാന കേന്ദ്രങ്ങളിലും തൊഴിൽ ശാലകളിലും പതാക ഉയർത്തി തൊഴിലാളികൾ പ്രതിജ്ഞയെടുത്തു. സിഐറ്റിയു നേതാക്കളായ ആർ.രാമു, ആർ.സുഭാഷ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി.വിജയകുമാർ, സി.പയസ്, എം.മുരളി, ജി.വേണുഗോപാലൻ നായർ ,എസ്.ചന്ദ്രൻ ,പി മണികണ്ഠൻ, എസ്.രാജശേഖരൻ, ആർ.പി.അജി, ആർ.എസ്.അരുൺ, ശ്രീലതാ പ്രദീപ്, എം.ബി.ദിനേശ്, ബി.രാജീവ്, ബി.സതീശൻ, ബി.എൻ.സൈജുരാജ്, ആർ.ജറാൾഡ്, എസ്.സാബു, എസ്.അനിൽകുമാർ, എ.അൻഫാർ ,എസ്.പ്രകാശ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!