അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകരുടെ ലാഭവിഹിത വിതരണം നടന്നു.ഓണത്തോട് അനുബന്ധിച്ചാണ് വിതരണം നടന്നത്.ഒരു വർഷക്കാലത്തെ പ്രവർത്തന്ന ലാഭമാണ് നൽകിയത്. 8000 മുതൽ 15,000 രൂപ വരെ ഓരോ കുടുംബശ്രീ അംഗത്തിനും ലാഭവിഹിതമായി ലഭിച്ചു.
യൂണിറ്റുകൾ നടത്തുന്ന ചെറുകിട ബിസിനസുകളിൽ നിന്നാണ് ലാഭം കണ്ടെത്തുന്നത്.പുത്തൻനടയിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എസ് പ്രവീൺചന്ദ്ര ലാഭവിഹിതം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാബോസ് അധ്യക്ഷത വഹിച്ചു. എഡിഎസ് ചെയർപേഴ്സൺ നിത്യ ബിനു, ഷൈനി എന്നിവർ സംസാരിച്ചു.