നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ സ്കൂൾ ചുമരിൽ തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖം ഇലകമൺ പഞ്ചാ.പ്രസിഡൻ്റ് ആർ. സൂര്യ അനാച്ഛാദനം ചെയ്തു.
എൻ.എസ്.എസ്സിൻ്റെ “പ്രീആമ്പിൾ പ്രൈഡ് ” എന്ന പദ്ധതിയുടെ ഭാഗമായി ഒന്നാം വർഷ വിദ്യാർത്ഥികളാണ് ഭരണഘടനയുടെ ആമുഖം വ്യക്തമായും മനോഹരമായും ചുമരിൽ പകർത്തിയത്. യോഗത്തിൽ പ്രിൻസിപ്പൽ ഷെർലി.പി. അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് സുജ ആശംസയും പ്രോഗ്രാം ഓഫീസർ ഷാം.എസ്.എൻ. സ്വാഗതവും വോളണ്ടിയർ ലീഡർ ആയൂഷ് പ്രകാശ് നന്ദിയും രേഖപ്പെടുത്തി.