Search
Close this search box.

ആറ്റിങ്ങലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ 

eiWWXDU24885

ആറ്റിങ്ങൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വെയിലൂർ കുറക്കട ആലപ്പുറംകുന്നു വടക്കുംകര വീട്ടിൽ ചിക്കു എന്ന് വിളിക്കുന്ന പ്രശാന്ത്(29) ആണ് അറസ്റ്റിലായത്.

പ്രായപൂർത്തിയാക്കാത്ത അവനവഞ്ചേരി സ്വദേശിയായ പെൺകുട്ടിയെ സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രശാന്ത്  2023 ജനുവരിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് ഈ പെൺകുട്ടി ഗർഭിണിയാകുകയും കഴിഞ്ഞ ദിവസം പെൺകുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്ത സംഭവത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!