ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വോളിബോൾ ടീമിനെ പ്രതിനിധീകരിച്ചു വെഞ്ഞാറമൂടിനു അഭിമാനമായി ശില്പ ആർഎസ് 

eiQI9T526447

വെഞ്ഞാറമൂട്: ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ വനിതകളുടെ വോളിബോൾ ടീമിൽ ഉൾപ്പെട്ട ശില്പ ഇതിനോടകം നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യക്ക് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയിരുന്നു. വെഞ്ഞാറമൂട് നെല്ലനാട് മേലൂട്ട് വീട്ടിൽ രാജേന്ദ്രൻ നായരുടെയും സിന്ധുവിന്റെയും മകൾ ആണ് ശില്പ. എസ്എഐയിൽ  നിന്നും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ ടീമിൽ സ്ഥാനം ലഭിക്കുകയായിരുന്നു.

ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയയോടും രണ്ടാം മത്സരത്തിൽ ചൈനയോടും പരാജയപ്പെട്ട ടീം മൂന്നാം മത്സരത്തിൽ നേപ്പാളിനോട് വിജയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!