Search
Close this search box.

ദന്ത ഡോക്ടർമാർ സമൂഹത്തിന്റെ അഭിവാജ്യ ഘടകം എന്ന് അടൂർ പ്രകാശ് എം പി.

IMG_20231102_125518

ദന്ത ഡോക്ടർമാർ സമൂഹത്തിന്റെ അഭിവാജ്യ ഘടകം എന്ന് അടൂർ പ്രകാശ് എം പി.

ഇന്ത്യൻ ദന്തൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് സിഡിഎച്ച് വിങ്ങും, ലയൺസ് ക്ലബ് ഓഫ് ആറ്റിങ്ങലും സംയുക്തമായി സംഘടിപ്പിച്ച ഡെൻചർ ഡിസ്ട്രിബ്യൂഷൻ( പല്ല് വച്ച് നൽകുന്ന ) പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ്റിങ്ങൽ മണ്ഡലത്തിലെ നിർധനരായ കുടുംബങ്ങളിൽ നിന്ന് 15 പേരെ കണ്ടെത്തിയാണ് ഈ പദ്ധതി നിർവഹിച്ചത്.

സമൂഹനന്മ ലക്ഷമിട്ട പ്രവർത്തിക്കുന്ന ദന്തൽ മേഖലയിലെ ഒരുകൂട്ടം ഡോക്ടർമാരും
പി എം എസ് ദന്തൽ കോളേജിലെ പിജി വിദ്യാർത്ഥികളുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്. വളർന്നുവരുന്ന ദന്തൽ മേഖല നിരവധി സാമൂഹ്യ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തിവരുന്നത്.
ഐ ഡി എ ആറ്റിങ്ങൽ പ്രസിഡന്റ് ഡോക്ടർ വാസുദേവൻ വിനയ് അധ്യക്ഷനായ ചടങ്ങിൽ ഡോക്ടർ ബിജു എ നായർ സ്വാഗതം ആശംസിച്ചു.

ആറ്റിങ്ങൽ ലയൺസ് ക്ലബ് സെക്രട്ടറി
ജി എസ് അഭിലാഷ്,
പി എം എസ് ദന്തൽ കോളേജ് പ്രതിനിധി ഡോക്ടർ ശ്യാം, പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ ഷമീം ഷുക്കൂർ, ഡോക്ടർ എസ് സുധീപ്, ഡോക്ടർ അനീഷ് പി , ഐ ഡി എ, ലയൺസ് ക്ലബ് അംഗങ്ങൾ, ദന്തൽ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!