കേരളപ്പിറവിദിനത്തിൽ നവോത്ഥാന സംഗീത ആൽബം ജ്വാലാമുഖം പുറത്തിറങ്ങി

ei9UNOX30254

കേരളപിറവിദിനത്തിൽ നവോത്ഥാനനായകരെ കുറിച്ചുള്ള സംഗീത ആൽബം” ജ്വാലാമുഖം” പുറത്തിറക്കി.  ചിറയിൻകീഴ് ദൃശ്യവേദി കലാസാംസ്ക്കാരിക കൂട്ടായ്മയാണ് ജ്വാലാമുഖം എന്ന് പേരുള്ള സംഗീത ആൽബം പുറത്തിറക്കിയത്. ശ്രീനാരായണഗുരുദേവൻ, ചട്ടമ്പിസ്വാമികൾ, മഹാത്മാഅയ്യങ്കാളി എന്നിവരെ കുറിച്ചുള്ള ദൃശ്യസംഗീത ശില്പമാണിത്. ചെമ്പഴന്തി നാരായണ ഗുരുകുലം, ശിവഗിരി, പന്മന ആശ്രമം, വെങ്ങാനൂർ അയ്യങ്കാളി സ്മാരകം എന്നിവിടങ്ങളിലായാണ് ഇതിന്റെ ചിത്രീകരണം നടന്നത്.

കവിയുംഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറമാണ് ഗാനരചന നിർവ്വഹിച്ചത്. കേരളപുരം ശ്രീകുമാർ ആണ് സംഗീതസംവിധാനം. കെ.രാജേന്ദ്രനാണ് ഗായകൻ. അരുൺ മോഹനൻ സംവിധാനം നിർവ്വഹിച്ചു.പ്രേംജിത്ത് ചിറയിൻകീഴാണ് ചിത്രീകരണം. സജീവ് മോഹൻ, സജിസതീശൻ , ചന്ദുചന്ദ്രൻ , മെഹറാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!