തോന്നയ്ക്കൽ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ സീഡ് – എക്കോ ക്ളബ്ബുകളുടെയും സ്കൗട്ട് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു.പിരപ്പമൺകാട് ഏലായിയിൽ സ്കൂൾ പാട്ടത്തിനെടുത്ത 30 സെന്റ് ഭൂമിയിലാണ് കൃഷിയിറക്കിയത്. ‘ശ്രേയ’ ഇനത്തിലുള്ള സങ്കരയിനം നെല്ലാണ് നടാനായി ഉപയോഗിച്ചത്.നടീൽ ഉത്സവം വാർഡ് മെമ്പർ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ഇ. നസീർ, എസ് എം സി ചെയർമാൻ തോന്നയ് ക്കൽ രാജേന്ദ്രൻ, ഹെഡ്മാസ്റ്റർ സുജിത് എസ്, പി ടി എ അംഗം വിനയ്, സുരേഷ് ബാബു സീഡ്, ഇക്കോ ക്ലബ് കൺവീനർമാരായ സൗമ്യ, ഷാബിമോൻ, നിഷ അദ്ധ്യാപകരായ ജിതേന്ദ്രനാഥ്, രോഹൻ എന്നിവർ പങ്കെടുത്തു.വിവിധ ക്ലബ്ബ്കളിലെ നാൽപതോളം കുട്ടികളും ഞാറുനടീൽ ഉത്സവത്തിൽ പങ്കാളികളായി.