Search
Close this search box.

ആറ്റിങ്ങൽ ഗവ ഐടിഐയിൽ എസ്എഫ്ഐ വിജയിച്ചു.

eiW1QUX45153

ആറ്റിങ്ങൽ ഗവൺമെന്റ് ഐ ടി ഐ നടന്ന ട്രൈനീസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ മുഴുവൻ സീറ്റുകളിലും വിജയിച്ചു. കഴിഞ്ഞവർഷം നഷ്ടപ്പെട്ട സീറ്റ് അടക്കം തിരിച്ചു പിടിച്ചാണ് എസ് എഫ് ഐ യൂണിയൻ പിടിച്ചത്.ഗോകുൽ (ചെയർമാൻ )രാഖി (ജനറൽ സെക്രട്ടറി )അരുൺ (കൗൺസിലർ )
ആദിത്യ ശങ്കർ (മാഗസിൻ എഡിറ്റർ )സച്ചിൻ (സ്പോർട്സ് ക്ലബ്‌ സെക്രട്ടറി )ഗിരിധർ (ആർട്സ് ക്ലബ്‌ സെക്രട്ടറി )എന്നിവരാണ് വിജയിച്ചത്.
വിദ്യാർത്ഥി യൂണിയനുകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ പൂർത്തിയായപ്പോൾ
ആറ്റിങ്ങൽ ഏരിയയിലെ മുഴുവൻ ക്യാമ്പസുകളിലും എസ് എഫ് ഐ ചരിത്ര വിജയം നേടി. ആറ്റിങ്ങൽ ഗവ കോളേജ്, ഐ എച്ച് ആർ ഡി ഇൻഞ്ചനിയറിങ്ങ് കോളേജ് എന്നിവിടങ്ങളിൽ എതിരില്ലാതെ ജയിച്ചു. ഗവ പോളിടെക്നിക്കും, ഗവ ഐ ടി ഐ യും തെരഞ്ഞെടുപ്പിലൂടെയും മുഴുവൻ സീറ്റുകളിലും വിജയിക്കാൻ കഴിഞ്ഞു.
വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധമാണ് എസ് എഫ് ഐ നേടിയ ചരിത്ര വിജയമെന്ന് എസ് എഫ് ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അഭിപ്രായപെട്ട്.
ചരിത്ര വിജയം എസ് എഫ് ഐ ക്ക് നൽകിയ വിദ്യാർത്ഥി സമൂഹത്തിന് ഏരിയ പ്രസിഡന്റ്‌ അർജുൻ കല്ലിങ്ങലും, സെക്രട്ടറി വിജയ് വിമലും നന്ദി രേഖപെടുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!