കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് ആറ്റിങ്ങൽ സ്വദേശികളായ രണ്ട് പേർ മരിച്ചു.ദേശീയപാതയിൽ കുട്ടിക്കാനം കടുവ പാറയ്ക്ക് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു.ഇന്ന് 3.30 ഓടെ യായിരുന്നു അപകടം.
റോഡിന്റെ വശത്തെ ബാരിക്കേഡ് തകർത്ത് കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. ആറ്റിങ്ങൽ സ്വദേശികളായ ഭദ്ര (18), സിന്ധു (45)എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.കുട്ടിക്കാനത്തു നിന്ന് മുണ്ടക്കയത്തേക്ക് വരും വഴിയാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയം, പാലാ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഷിബു- മഞ്ജു ദമ്പതികളുടെ മകളാണ് ഭദ്ര. മരണപ്പെട്ട സിന്ധു മഞ്ജുവിന്റെ സഹോദരിയാണ്. ഷിബുവാണ് കാർ ഓടിച്ചിരുന്നത്.
ആശുപത്രിയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണന്ന് പെരുവന്താനം പോലീസ് അറിയിച്ചു.