ആറ്റിങ്ങൽ ഇളമ്പയിൽ ഹെൽമെറ്റ്‌ ധരിച്ചെത്തിയ മൂവർ സംഘം ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം നടത്തി 

eiWU6Q041727

ആറ്റിങ്ങൽ : വീടിന്റെ മതിൽ ചാടി അകത്തു കടന്ന മോഷ്ടാക്കൾ വീട്ടുസാധനങ്ങൾ കവർന്നു. ഹെൽമെറ്റ്‌ ധരിച്ചു അകത്ത് കടന്ന മൂവർ സംഘം സിറ്റ് ഔട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി മറച്ചു വെച്ചു. ആറ്റിങ്ങൽ ഇളമ്പയിൽ സുപ്രഭാതത്തിൽ മിനി പി എസിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ജൂൺ 6നു പുലർച്ചെ 3:15ഓടെയാണ് മൂന്ന് മോഷ്ടാക്കൾ വീടിന്റെ മതിൽ ചാടിക്കടന്ന് അകത്തു കടന്നത്. മൂന്ന് പേരും ഹെൽമെറ്റ്‌ ധരിച്ചിട്ടുണ്ട്. വീട്ടിന്റെ സിറ്റ്ഔട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ മറച്ചു പിടിച്ചാണ് മോഷ്ടാക്കൾ വീടിനകത്ത് കയറിയത്. വീട്ടിൽ ആരും ഇല്ലായിരുന്നു. വീട്ടുകാർ ബോംബെയിലാണ്. എന്നാൽ വീട്ടിൽ നിന്നും വിലപിടിപ്പുള്ള ഒന്നും കിട്ടാത്തത് കൊണ്ട് പത്രങ്ങളും തുണിത്തരങ്ങളും മോഷ്ടാക്കൾ കൊണ്ടുപോയി എന്നാണ് മിനിയുടെ ബന്ധുക്കൾ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!