അഞ്ചുതെങ്ങിന്റെ വിവിധ ഭാഗങ്ങളിൽ ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തി.

IMG-20240722-WA0001

അഞ്ചുതെങ്ങിന്റെ വിവിധ ഭാഗങ്ങളിൽ ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തി. ലീഗൽ മെട്രോളജി വിഭാഗം ആറ്റിങ്ങൽ – വർക്കല ഇൻസ്‌പെക്ടർമാരുടെ സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

രാവിലെയോടെ എത്തിയ സംഘം അഞ്ചുതെങ്ങിന്റെ വിവിധ മേഖലകളിലേ വ്യാപാരസ്ഥാപനങ്ങളിലും, ഗ്യാസ് ഏജൻസി വാഹനങ്ങൾ ഉൾപ്പെടെയുള്ളവയും പരിശോധനയ്ക്ക് വിധേയമാക്കി.

തൂക്കത്തിലും അളവിലും കൃത്യത ഉറപ്പുവരുത്തലും, തൂക്കം, അളവുകൾ, തൂക്കം, അളക്കൽ ഉപകരണങ്ങൾ മുതലായവയുടെ പരിശോധനയ്ക്ക് പുറമേ, അധിക തുക ഈടാക്കൽ തുടങ്ങിയവയാണ് പരിശോധിച്ചത്.

പൊതുജനങ്ങളുടെ പരാതികൾ 0470 262 5499 എന്ന ലാൻഡ് ലൈൻ നമ്പറിലോ, 82816 98015 ഇൻസ്‌പെക്ടറുടെ മൊബൈൽ നമ്പറിലോ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!