ഓണസദ്യയ്ക്കായി വെള്ളരി വിളവെടുത്ത് വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ

കിളിമാനൂർ : നാട്ടുകാർക്ക് ഓണസദ്യയൊരുക്കാനായി വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൃഷി ചെയ്ത വെള്ളരിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് അസോസിയേഷൻ പ്രസിഡന്റ് എൻ.ഹരികൃഷ്ണന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.ഗിരിജ അംഗങ്ങളായ വി.ഉഷാകുമാരി, ജയകാന്ത് എന്നിവരും അസോസിയേഷൻ ജന.സെക്രട്ടറി ഷീജാ രാജ്, വൈസ് പ്രസിഡന്റ് പ്രഫ.എം.എം. ഇല്യാസ് എന്നിവരും ഭരണ സമിതിയംഗങ്ങളായ സജിത, ബാബു, മഞ്ജു തുടങ്ങിയവരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ഹസീന, ജാസ്മിൻ എന്നിവരും പങ്കെടുത്തു.

ഭരണ സമിതിയംഗങ്ങളായ ബാബു, സജിത ദമ്പതികളുടെ കൃഷിയിടത്തിലാണ് അസോസിയേഷന്റെ സഹായത്തോടെ വെള്ളരി കൃഷി ചെയ്തത്. മികച്ച കർഷകർക്കുള്ള കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ ദമ്പതികൾക്ക് ലഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!