അഞ്ചുതെങ്ങ് പഞ്ചായത്തിനുസമീപം പത്താം വാർഡിൽ കടലേറ്റം അതിശക്തമായി തുടരുന്നു. കൂറ്റൻ തിരമാലകളാണ് കരയിലേക്കു കയറുന്നത്. കടലേറ്റത്തെ തുടർന്ന് ഇരുപത്തൊന്ന് കുടുംബങ്ങളാണ് അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ അഭയം തേടിയിട്ടുള്ളത്.
ജനോവ ബാൾഡിൻ എണ്ണ കിടങ്ക്, ബീന രാജൻ, പനിയമ്മ ക്ലമന്റ്, നെടുംതോപ്പ് അമലോൽഭവം, ജൂലിയറ്റ് റോൾഡൻ, പുഷ്പം ഹൃദയദാസ്, നേസമ്മ ജോസഫ് പാത്ത്, എണ്ണകിടങ്ക് ഗിൽബർട്ട് സിബിൽ, കന്നിമേരി ഫ്രാങ്ക്ളിൻ, മേബിൾമോഹനൻ, ഹെലൻ ജസ്റ്റിൻ, നെടുംതോപ്പ് മേരി ജോയി, പ്രീതി ലീൻ, രജിത ജോയി, അൽഫോൻസ്യ ശബരിയാർ, അമലോത്ഭവം ക്ലമന്റ്, എലിസബത്ത് ജസ്റ്റിൻ, എണ്ണ കിടങ്ക് ബേബി ഫ്രാൻസീസ്, സെൽവി ജസ്റ്റിൻ, ക്ലിൻറി ജോൺസൻ എന്നിവരാണ് ക്യാമ്പിൽ കഴിയുന്നത്. ഡെപ്യൂട്ടി സ്പീക്കർ വി.ശശി, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വില്ലേജ് ഓഫീസർ നിസാമുദീൻ എന്നിവർ ക്യാമ്പുകൾ സന്ദർശിച്ചു.