വര്‍ക്കലയില്‍ വീട്ടമ്മയ്ക്കും പോത്തന്‍കോട്ട് വിദ്യാര്‍ത്ഥിനിക്കും പാമ്പുകടിയേറ്റു

Attingal vartha_20260423_202913_0000

വര്‍ക്കലയില്‍ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു. വര്‍ക്കല താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഷംനയ്ക്കാണ് പാമ്പുകടിയേറ്റത്. കിണറ്റിന്റെ ഭാഗത്ത് വെച്ചാണ് പാമ്പുകടിയേറ്റത്. കാലിന്റെ രണ്ട് സ്ഥലത്തായി പാമ്പുകടിച്ചതായാണ് പ്രാഥമിക നിഗമനം. ഷംനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോത്തന്‍കോട് വിദ്യാര്‍ത്ഥിനിയെ പാമ്പുകടിച്ചു. വേങ്ങോട് സ്വദേശിനി ദുര്‍ഗ്ഗ(18)യെയാണ് പാമ്പുകടിച്ചത്. അമ്മൂമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു ദുര്‍ഗ്ഗയ്ക്ക് പാമ്പുകടിയേറ്റത്. പെണ്‍കുട്ടിയുടെ ഇടതുകാലിന്റെ വിരലിലാണ് പാമ്പുകടിയേറ്റത്. കുട്ടിയെ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ കൊണ്ടുപോയതിന് ശേഷം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരം എന്നാണ് വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!