ട്രിവാൻഡ്രം കൾച്ചറൽ സമ്മിറ്റ് മെയ് 30 ന്

Attingal vartha_20260519_101035_0000

തനിമ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ലയുടെ നേതൃത്വത്തിൽ ട്രിവാൻഡ്രം കൾച്ചറൽ സമ്മിറ്റ് സംഘടിപ്പിക്കുന്നു. ആവിഷ്കാരം സൗഹൃദത്തിന് എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന സമ്മിറ്റ് മെയ് 30 ന് തൈക്കാട്ട് PWD റെസ്റ്റ് ഹൗസിൽ നടക്കും.

ഉദ്ഘാടന സെഷൻ,കാവ്യവസന്തം, കഥയിടം, ചിത്രാലയം,പാനൽ ചർച്ച, ടോക്ക് & ഡയലോഗ്, പാട്ടാഴി, ഇന്ററാക്ടീവ് സെഷൻ, സോളോഡ്രാമ തുടങ്ങിയ വിവിധ സെഷനുകൾ സമ്മിറ്റിലുണ്ടാകും. തനിമ മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന നാഗൂർ ഹനീഫയുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കിയ നാഗൂർനാദം പരിപാടിയും അരങ്ങേറും.

എസ് അമീൻ ചെയർമാനും എം. മെഹബൂബ് ജനറൽ കൺവീനറുമായി ട്രിവാൻഡ്രം കൾച്ചറൽ സമ്മിറ്റിന്റെ സംഘാടക സമിതി രൂപികരിച്ചു.

അമീർ കണ്ടൽ (പ്രോഗ്രാം), അൽ മയൂഫ് ( പ്രതിനിധി), നൂറുൽ ഹസൻ (സാമ്പത്തികം), അൻസർ പാച്ചിറ (പ്രചരണം), റഷീദ് മുല്ലക്കൽ (വേദി ), കുത്തുമോൻ (ഭക്ഷണം ), അസിംകരിച്ചാറ (റിസപ്ഷൻ), സനോഫർ കബീർ (ഡോക്യുമെന്റേഷൻ ), അൻവർ അഴീക്കോട് (മീഡിയ) തുടങ്ങിയവർ കൺവീനർമാരായി വിവിധ കമ്മിറ്റികളും രൂപീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!