ആലംകോട് ഗുരുനാഗപ്പൻകാവിന് സമീപം വാഹനാപകടം

Attingal vartha_20260705_134732_0000

ആറ്റിങ്ങൽ: ആലംകോട്–കടയ്ക്കാവൂർ റോഡിൽ ഗുരുനാഗപ്പൻകാവിന് സമീപമുള്ള വളവിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.

മാരുതി കാറിൽ സഞ്ചരിച്ചിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ ആഘാതത്തിൽ മാരുതി കാർ പൂർണമായും തകർന്നു.

അപകടം നടന്നതിന് പിന്നാലെ അതുവഴി എത്തിയ എംഎൽഎ ഒ.എസ്. അംബിക രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, അപകടം നടന്ന ഉടൻ വിവരം അറിയിച്ചിട്ടും സർക്കാർ ആംബുലൻസ് സമയത്ത് സ്ഥലത്തെത്തിയില്ലെന്ന പരാതി നാട്ടുകാർ ഉന്നയിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!