
തിരുവനന്തപുരം: അപൂർവവും ഗുരുതരവുമായ രക്താർബുദം ബാധിച്ച ഏഴ് വയസുകാരൻ വൈഭവ് സജിത്തിന്റെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം അഭ്യർഥിച്ച് കുടുംബം രംഗത്ത്. തിരുവനന്തപുരം കിംസ് ഹെൽത്തിൽ ചികിത്സയിൽ കഴിയുന്ന വൈഭവിന് എത്രയും വേഗം ബോൺ മാരോ ട്രാൻസ്പ്ലാന്റ് നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
Pediatric Myelodysplastic Syndrome / Myeloproliferative Neoplasm with increased blasts എന്ന അപൂർവ രോഗമാണ് വൈഭവിനെ ബാധിച്ചിരിക്കുന്നത്. രോഗനിർണയത്തിലും ജനിതക പരിശോധനയിലും ഗുരുതരമായ മാറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അടിയന്തര ചികിത്സ അനിവാര്യമാണെന്നും ഡോക്ടർമാർ അറിയിച്ചു.
ചികിത്സയുടെ ഭാഗമായി കീമോതെറാപ്പിയും ബോൺ മാരോ ട്രാൻസ്പ്ലാന്റും ഉൾപ്പെടെയുള്ള ചികിത്സകൾക്കായി 50 ലക്ഷം മുതൽ 75 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വൈഭവിന് സഹോദരങ്ങൾ ഇല്ലാത്തതിനാൽ മാതാപിതാക്കളാണ് സാധ്യതയുള്ള ഡോണർമാർ. അതോടൊപ്പം അനുയോജ്യമായ മറ്റ് ഡോണർമാരെയും കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
ചികിത്സാ ചെലവ് വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സുമനസുകളുടെ സാമ്പത്തിക സഹായമാണ് കുടുംബത്തിന്റെ പ്രതീക്ഷ. ചെറിയ സഹായം പോലും വൈഭവിന്റെ ജീവൻ രക്ഷിക്കാൻ വലിയ കൈത്താങ്ങാകുമെന്ന് കുടുംബം അഭ്യർഥിക്കുന്നു.
സഹായങ്ങൾ അയയ്ക്കേണ്ട ബാങ്ക് വിവരങ്ങൾ:
അക്കൗണ്ട് പേര്: Reshma Suresh
ബാങ്ക്: Federal Bank
അക്കൗണ്ട് നമ്പർ: 10660100219293
IFSC: FDRL0001066
കൂടുതൽ വിവരങ്ങൾക്ക്: രേഷ്മ സുരേഷ് (വൈഭവിന്റെ മാതാവ്) +91 8891540384


