
വെമ്പായത്ത് ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഇന്നലെ പൊള്ളലേറ്റ നവാസ് എന്നയാൾ മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ ചികിത്സയിലുള്ള അനീഷ് വെന്റിലേറ്ററിലാണ്. അനീഷാണ് പെട്രോളൊഴിച്ച് തീകൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ 9 മണിയോടെ വെമ്പായം റിസോർട്ട് ബാറില്‍ വെച്ചാണ് സംഭവം. നന്നാട്ടുകാവ് സ്വദേശി അനീഷ് മറ്റ് നാല് പേരും ചേർന്ന് ബാറില്‍ വെച്ച് മദ്യപിച്ച് കൊണ്ടിരിക്കേ തർക്കം ഉണ്ടായി. അനീഷിനെ സംഘത്തില്‍ ഉണ്ടായിരുന്ന നവാസ് മുഖത്തടിച്ചു. ഇതില്‍ പ്രകോപതിനായ അനീഷ് ഒരു കന്നാസില്‍ പെട്രോളുമായി വന്ന് എല്ലാവരുടെയും ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മദ്യപിച്ചിരുന്നതിനാല്‍ ബാറില്‍ പല തവണ അനീഷ് കന്നാസുമായി വീഴുകയും പെട്രോള്‍ ദേഹത്ത് ആകുകയും ചെയ്തിരുന്നു.


