
അഞ്ചുതെങ്ങ്: മീരാൻകടവ് പാലത്തിന് സമീപം ഓട്ടോറിക്ഷ 12 അടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച രാവിലെ 8.30-ഓടെയായിരുന്നു അപകടം.
അഞ്ചുതെങ്ങിൽനിന്ന് കടയ്ക്കാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ പിന്നിൽ വന്ന മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ റോഡരികിലെ 12 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
കടയ്ക്കാവൂർ ഓവർബ്രിഡ്ജ് സ്റ്റാൻഡിലെ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറായ വക്കം ദൈവപ്പുര സ്വദേശി സുധീർ (56), യാത്രക്കാരനായ അഞ്ചുതെങ്ങ് വാക്കംകുളം തട്ടാന്റവിള സ്വദേശി സുജാതൻ (66) എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്.
ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുതെങ്ങ് പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.


