
ആറ്റിങ്ങൽ: കേരള സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ലോംഗ് ജമ്പിൽ വെള്ളി മെഡലും ട്രിപ്പിൾ ജമ്പിൽ വെങ്കല മെഡലും നേടി നാടിന്റെ അഭിമാനമായി മാറിയ ഹർഷ എച്ച്.എസിനെ ഡി.വൈ.എഫ്.ഐ പച്ചംകുളം യൂണിറ്റ് ആദരിച്ചു.
മൈലം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഹർഷ, ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂളിന് പിറകുവശം താമസിക്കുന്ന ഹരിലാൽ–ഷൈനി ദമ്പതികളുടെ മകളാണ്.
ആറ്റിങ്ങൽ നഗരസഭ 27-ാം വാർഡ് കൗൺസിലറും സി.പി.ഐ.എം പച്ചംകുളം ബ്രാഞ്ച് സെക്രട്ടറിയുമായ കെ. തുളസീധരൻ ഹർഷയെ പൊന്നാട അണിയിച്ച് സ്നേഹോപഹാരം നൽകി ആദരിച്ചു.
ചടങ്ങിൽ ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ്. സുഖിൽ, ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കമ്മിറ്റി സെക്രട്ടറി വിനീഷ് രവീന്ദ്രൻ, പച്ചംകുളം യൂണിറ്റ് പ്രസിഡന്റ് ശരത് ലാൽ, യൂണിറ്റ് കമ്മിറ്റി അംഗം അർജുൻ, ആറ്റിങ്ങൽ വെസ്റ്റ് മേഖലാ കമ്മിറ്റി മുൻ പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു തുടങ്ങിയവർ പങ്കെടുത്തു.


