ആറ്റിങ്ങലിൽ നിന്ന് കാണാതായ ആളെ ചിറയിൻകീഴിൽ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തി

Attingal vartha_20261111_093538_0000

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ പരിധിയിൽ മേലാറ്റിങ്ങലിൽ നിന്ന് കാണാതായ ആളെ ചിറയിൻകീഴിൽ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തി. മേലാറ്റിങ്ങൽ ശിവ ക്ഷേത്രത്തിന് സമീപം ബി എസ് ഭവനിൽ സുനിൽകുമാർ (60) ആണ് മരണപ്പെട്ടത്.

തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ വീട്ടിൽ നിന്നും ഇരു ചക്ര വാഹനവുമായി പുറത്തേക്ക് പോയതാണ്. രാത്രി വൈകിയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

എന്നാൽ തിങ്കളാഴ്ച രാത്രി ഏഴര മണിയോടെ ചിറയിൻകീഴിൽ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ ഒരാളെ കണ്ടെത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ ആളെ തിരിച്ചറിഞ്ഞില്ല.ചിറയിൻകീഴ് മേൽപ്പാലത്തിന് സമീപത്താണ് ഏകദേശം 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അത് സുനിൽ കുമാർ ആണെന്ന് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞത്.

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഭാര്യ : ബിന്ദു

മക്കൾ : ഗോപിക, ദേവിക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!