കിളിമാനൂർ : കിളിമാനൂർ മുളയ്ക്കലത്തുകാവ് ജംഗ്ഷനിൽ ജോസി എന്നയാളുടെ ഉടമസ്ഥതയിലുള്ള പലചരക്കുകട തീയിട്ടു നശിപ്പിച്ച കേസിൽ ഒരാളെ കിളിമാനൂർ പോലീസ് പിടികൂടി. കിളിമാനൂർ വില്ലേജിൽ, മുളയ്ക്കലത്തുകാവ്, ചരുവിള വീട്ടിൽ ലാലിൻറെ മകൻ വിഷ്ണു(26)ആണ് അറസ്റ്റിലായത്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് കടയ്ക്ക് മുന്നിൽ നിന്നും ഭീഷണിക്കത്ത് ലഭിച്ചിരുന്നതിനാൽ രാത്രിയും ഇവിടെ ലൈറ്റ് ഇട്ടേക്കും. പുലർച്ചെ ലൈറ്റ് ഓഫ് ചെയ്യാനായി എത്തുമ്പോഴാണ് ജോസി കട കത്തുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാരെ അറിയിക്കുകയും ഒരുമിച്ച് തീ കെടുത്തുകയും പോലീസിലും അറിയിക്കുകയും ചെയ്തു.
പോലീസ് നടത്തിയ ഡോഗ് സ്ക്വാഡ് പരിശോധനയിൽ സമീപത്തുള്ള വിഷ്ണുവിന്റെ വീട്ടിലേയ്ക്ക് നായ പോകുകയും തുടർന്ന് വിഷ്ണുവിനെ പോലീസ് പിടികൂടുകയും ചെയ്തു. . പൊള്ളലേറ്റ വിഷ്ണുവിന്റെ കൈ കണ്ടതോടെ സംഭവത്തിൽ വിഷ്ണുവിന് പങ്ക് ഉണ്ടെന്ന സംശയം ഉറപ്പിച്ചു.