നാവായിക്കുളം വലിയപള്ളി കോമ്പൗണ്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

നാവായിക്കുളം :നാവായിക്കുളം വലിയപള്ളി കോമ്പൗണ്ടിൽ കഴിഞ്ഞ മാസം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കീഴാറ്റിങ്ങൽ വില്ലേജിൽ തിനവിള ചരുവിള പുത്തൻവീട്ടിൽ നിന്നും നാവായിക്കുളം വില്ലേജിൽ ക്ഷേത്രത്തിന് സമീപം രശ്മി ഭവനിൽ വാടകയ്ക്ക് താമസിച്ചിരുന്ന സാബുവിന്റെ മകൻ സവിൻ സാബുവി(24)ന്റേതാണ് മൃതദേഹം. ഗൾഫിലായിരുന്ന ഇയാൾ മരണ ദിവസം രാവിലെയാണ് നാട്ടിലെത്തിയത്. ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഡി.എൻ.എ പരിശോധനയിലൂടെയാണ് ആളെ തിരിച്ചറിഞ്ഞതെന്ന് കല്ലമ്പലം പോലീസ് സബ് ഇൻസ്പെക്ടർ അഭിലാഷ്.പി.അറിയിച്ചു