സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന ; 2 പേർ പിടിയിൽ

തിരുവനന്തപുരം: ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവുവില്പന നടത്തിവന്ന രണ്ടുപേരെ സിറ്റി ഷാഡോ പോലീസ് പിടികൂടി. തിരുമല ആനയിടവഴി ‘അഞ്ജന’ത്തിൽ പ്രശാന്ത് മുരളി (24), മലയിൻകീഴ് പെരുകാവ് സ്വദേശി ഷമീർ (19) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന്‌ ഒന്നരക്കിലോയോളം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

ഡി.സി.പി. ആദിത്യ ഐ.പി.എസ്., സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ പ്രമോദ് കുമാർ എ., കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ ശിവസുദൻ പിള്ള, പൂജപ്പുര സി.ഐ. രാജേന്ദ്രൻ പിള്ള, ഷാഡോ എസ്.ഐ. സുനിൽ ലാൽ, എ.എസ്.ഐ. ഗോപകുമാർ, സിറ്റി ഷാഡോ ടീമംഗങ്ങൾ എന്നിവർ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകി.