ആര്യനാട് പോലീസ് സ്റ്റേഷനിലും ഹരിത കേരളം പദ്ധതി

ആര്യനാട് :ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ആര്യനാട് പോലീസ് സ്റ്റേഷനിൽ പച്ചക്കറി തൈകൾ നട്ടു പിടിപ്പിച്ചു. ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ അജയനാഥ് ആദ്യ കൃഷി തൈ നട്ടു കൊണ്ട് ഹരിത കേരളം പദ്ധതിയ്ക്ക് തുടക്കമിട്ടു. എല്ലാ സ്റ്റേഷൻ ജീവനക്കാരും പങ്കാളികളായി.