16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മണമ്പൂർ സ്വദേശി അറസ്റ്റിൽ

മണമ്പൂർ : സ്കൂൾ വിദ്യാർത്ഥിനിയായ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്സിലെ മുഖ്യ പ്രതി വർക്കല പോലീസ് പിടിയിൽ. ചെറുന്നിയൂർ കാറാത്തല സ്വദേശിനിയായ പത്താം ക്ലാസ് വിദ്ധ്യാർത്ഥിനിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ കല്ലമ്പലം മണമ്പൂർ സ്വദേശി അഖിൽ ലാൽ (19) നെ വർക്കല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാറിന്റെ നേതൃത്യത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ സ്കൂൾ വിട്ട് വരുന്ന സമയങ്ങളിൽ ചുറ്റി നടന്ന് പരിചയപ്പെട്ട പ്രതി പെൺകുട്ടിയെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞ വീട്ടുകാരാണ് പോലിസിൽ പരാതി നൽകിയത്. പ്രതിയായ അഖിൽ ലാലിന്റെ സഹോദരൻ അജിത് ലാലും 3മാസങൾക്ക് മുമ്പ് കല്ലമ്പലം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ്സിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.