നാവായിക്കുളം തട്ടുപാലത്തിനു സമീപം കാറിടിച്ച് ഒരാൾ മരിച്ചു.

നാവായിക്കുളം : നാവായിക്കുളം  തട്ടുപാലത്തിനു സമീപം കാറിടിച്ച് ഒരാൾ മരിച്ചു. കല്ലമ്പലം കീഴൂര്‍കുന്നത്ത്  കിഴക്കതില്‍ പുത്തന്‍ വീട്ടില്‍ പരേതനായ ആര്‍ . ഗോപാലകൃഷ്ണക്കുറുപ്പിന്‍റെയും ഭവാനിഅമ്മയുടെയും മകന്‍ അവിവാഹിതനായ മുരളീധരക്കുറുപ്പ് (58 – പക്രൂ ) ആണ് മരിച്ചത്. മുരളീധരന്‍  റോഡ്‌ മുറിച്ചു കടക്കവേ  കൊല്ലം ഭാഗത്തേക്ക്‌ അമിത വേഗതയില്‍ പോകുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഉയര്‍ന്നുപൊങ്ങി കാറിന്‍റെ ഗ്ലാസില്‍ വീണ മുരളീധരനെ ഗുരുതര പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശൂപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശൂപത്രിയിലും  പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.