Search
Close this search box.

ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് വീട് പൂർണമായി തകർന്നു

eiADIUU56689

പൂവച്ചൽ : അൾതാമസമില്ലാത്ത വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ച് വീട് പൂർണമായി തകർന്നു. പൂവച്ചൽ ആലമുക്ക് നാക്കര രമണിയുടെ വീട്ടിലാണ് ഗ്യാസ് പൊട്ടിത്തെറി ഉണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടിൽ നാലു സിലിണ്ടറുകൾ ആണ് സൂക്ഷിച്ചിരുന്നത് അതിൽ ഒരെണ്ണമാണ് പൊട്ടിതെറിച്ചത്.ആഴ്‌ചകൾ കൊണ്ട് താമസമില്ല. അംഗൻവാടി ജീവനക്കാരിയായ വീട്ടുടമസ്ഥ മറ്റൊരിടത്താണ് വാടകക്ക് താമസിക്കുന്നത്. ഈ സംഭവം നടന്ന വീട് ഉൾപ്രദേശത്ത് ആയതിനാലും സമീപ പ്രദേശത്ത് വേറെ വീടുകൾ ഇല്ലാത്തതിനാലും വൻ അപകടം ഒഴിവായി. അതെസമയം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കാട്ടാക്കടയിൽ നിന്നും എത്തിയ അഗ്നിശമനസേന മറ്റു സിലിണ്ടറുകളിൽ തീ പടർന്ന് പിടിക്കുന്നതിനു മുന്നേ തീ അണച്ചു.വീടും റോഡുമായി 150 മീറ്റർ അകലം ഉണ്ടെങ്കിലും സംഭവസ്ഥത്ത് എത്താൻ അഗ്നിനിശമന സേനക്ക് എത്തിപ്പെടാൻ പ്രയാസം നേരിട്ടു.അതേസമയം ഒരു വീട്ടിൽ ഇത്രയും സിലിണ്ടർ സൂക്ഷിക്കാൻ പാടില്ല എന്നിരിക്കെയാണ് ഈ സംഭവം.വീട്ടിലെ വൈദ്യുത ഉപകരണങ്ങൾ അലമാര തുടങ്ങിയവ എല്ലാം തകർന്നു.

നാട്ടുകാർ പറയുന്നത് :-
വീടിന്റെ ഉടമസ്ഥയായ രമണിയുടെ രണ്ടാം ഭർത്താവ് നിരവധി മോഷണ കേസിലെ പ്രതിയാണെന്നും ഇയാളുമായി മാസങ്ങൾ കൊണ്ട് ഏതൊരു അടുപ്പവും ഇല്ലെന്നും എന്നാൽ ഒരു ദിവസം ഇയാൾ രമണിയുടെ വീട്ടിന്റെ സമീപത്തെ റോഡിൽ നിന്നും രമണിയെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതായി നാട്ടുകാർ പറയുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് രമണി ഈ വീട് വിട്ട് താമസിക്കുന്നത്. കാട്ടാക്കട സർക്കിൾ ഇൻസ്‌പെക്ടർ ബിജുകുമാർ കാട്ടാക്കട ഫയർഫോഴ്സ് എസ് ടി ഓ പ്രിൻസിന്റെ നേതൃത്വത്തിൽ മോഹൻകുമാർ, ഫയർമാൻമാരായ പ്രശോഭ്, പ്രശാന്ത്, ഷിബു, ക്രിസ്റ്റബർ, ജസ്റ്റിൻ രാജ്, സജീവ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!