മുടപുരത്ത്‌ വീട്‌ കയറി ആക്രമണം : പ്രതികള്‍ അറസ്റ്റിൽ

മുടപുരം: മുടപുരത്ത് വീടുകയറി ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ. മുടപുരം ഡീസന്റ് മുക്കിൽ ബംഗ്ലാവ് വീട്ടിൽ ജലാലിന്റെ മകൻ റെഹാനെ 2019 ജനുവരി 12ന് വീട്ടിൽ കയറി ഇരുമ്പുകമ്പി കൊണ്ടടിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തു.

കിഴുവിലം വില്ലേജിൽ മുടപുരം ദേശത്ത് ഡീസന്റ് മുക്കിനു സമീപം പൂമംഗലത്ത് ഷൗക്കത്തലിയുടെ മകൻ ഫിറോസ്ഖാൻ (32), ഡീസൽ മുക്കിനു സമീപം ചരുവിള വീട്ടിൽ ഇബ്രാഹിം കുഞ്ഞിന്റെ മകൻ സാബു (34), ഡീസന്റ് മുക്കിനു സമീപം കോട്ടൂർകോണം ലക്ഷം വീട്ടിൽ ഗോപിയുടെ മകൻ മായാവി ജയൻ എന്ന് വിളിക്കുന്ന ജയൻ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചിറയിൻകീഴ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ എച്ച്.എൽ സജീഷിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് സബ്ഇൻസ്പെക്ടർ വിനീഷ് വി എസ്, എഎസ്ഐ ഗോപകുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ജ്യോതിഷ്, ശരത് കുമാർ, സുൽഫിക്കർ, സുജീഷ് എന്നിവരുടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.