പെരുമാതുറയിൽ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദിച്ചതായി പരാതി

പെരുമാതുറ : പെരുമാതുറ ഓട്ടോ സ്റ്റാൻഡിൽ കിടന്ന ഓട്ടോ ഡ്രൈവർ അൻസറി(22)നെ 15ഓളം വരുന്ന സംഘം ക്രൂരമായി മർദിച്ചെന്ന് പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടെയാണ് സംഭവം. ഓട്ടോ സ്റ്റാൻഡിൽ 5ഓളം ഓട്ടോക്കാർ ഉണ്ടായിരുന്ന സമയത്ത് അവിടെയെത്തിയ സംഘം ഓട്ടോക്കാരെ മർദിക്കാൻ ശ്രമിക്കുമ്പോൾ അൻസർ മൊബൈലിൽ പകർത്താൻ ശ്രമിച്ചെന്നും അതിൽ പ്രകോപനം കൊണ്ട സംഘം അൻസറിനെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നെന്നും പറയുന്നു. മാത്രമല്ല അൻസറിന്റെ ഫോൺ നശിപ്പിച്ചെന്നും പോക്കറ്റിൽ ഉണ്ടായിരുന്ന പണം കവർന്നെന്നും പറയുന്നു. മദ്യലഹരിയിലാണ് സംഘം അക്രമം നടത്തിയതെന്നു ഓട്ടോക്കാർ പറയുന്നു. മർദനമേറ്റ അൻസർ ആശുപത്രിയിൽ ചികിത്സ തേടി. കഠിനംകുളം പോലീസിൽ പരാതി നൽകി.