കിളിമാനൂർ എച്ച്.എസ്.എസ്സിന് സമീപത്തെ കാട് പിടിച്ച പുരയിടം ശുചീകരിച്ചു

കിളിമാനൂർ : രണ്ട് ദിവസം മുൻപ് കിളിമാനൂർ ചെങ്കിക്കുന്നിൽ വിദ്യാർത്ഥികളെ അബോധവസ്ഥയിൽ കണ്ടെത്തിയിരുന്നു. പരിശോധനയിൽ മദ്യവും ലഹരിയും ഉപയോഗിച്ചതാണ് കാരണമെന്ന് വ്യക്തമായിരുന്നു. തുടർന്ന് എക്സൈസ് വിഭാഗം കിളിമാനൂർ എച്ച്.എസ്.എസ്സിൽ യോഗം വിളിച്ചു. തുടർന്ന് സ്കൂളിന് പുറകിലെ മതിൽ പൊളിഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽ പെടുകയും മതിലിനപ്പുറം കാട് പിടിച്ചു കിടക്കുന്നതായും കണ്ടു. തുടർന്ന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മതിൽ കെട്ടാനും തീരുമാനായി. മാത്രമല്ല തൊഴിലുറപ്പ് തൊഴിലാളികളുടെ മേൽനോട്ടത്തിൽ കാട് വൃത്തിയാക്കി. വൃത്തിയാക്കിയപ്പോൾ മദ്യ കുപ്പികളും മറ്റും കണ്ടെത്തിയിരുന്നു. ഇവിടെ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമായിരുന്നതായും പറയുന്നു.

കിളിമാനൂർ പഞ്ചായത്ത്, എക്സൈസ് തൊഴിലുറപ്പ് തൊഴിലാളികൾ,സ്കൂൾ എൻ.എസ്.എസ്.യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ശുചീകരണം. വർഷങ്ങളായി കാടുപിടിച്ചു കിടക്കുകയായിരുന്ന സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കുറെ നാളായി സാമൂഹ്യ വിരുദ്ധ ശല്യവും മദ്യപാനവും സജീവമായിരുന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാൾ, വാർഡ് അംഗം ബീനാ വേണു ഗോപാൽ, എക്സൈസ് ഇൻസ്പെക്ടർ മനോജ്, അസിസ്റ്റന്റ് ഇൻസ്പെക്ടർ അജയകുമാർ, എക്സൈസ് സിവിൽ ഓഫീസർമാരായ ജയകുമാർ, റോബിൻ, ചന്ദു, ഉണ്ണിക്കൃഷ്ണൻ, ലിജി എന്നിവർ പങ്കെടുത്തു.