അയ്യന്റെ തിരുനടയിൽ വീണ്ടും തിരുവാതിര അർപ്പിച്ച് ജീവകല

വെഞ്ഞാറമൂട്: പുതുവർഷാരംഭത്തിൽ അയ്യന്റെ മുൻപിൽ കുരുന്നുകൾ തിരുവാതിര നടനമാടി.വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരക മണ്ഡലത്തിലെ 10 വയസ്സിനു താഴെ പ്രായമുള്ള 10 നർത്തകിമാരാണ് മകരവിളക്ക് മഹോൽസവത്തിന്റെ ഭാഗമായി സന്നിധാനം ശാസ്താ മണ്ഡപത്തിൽ നൈവേദ്യമായി തിരുവാതിരാർച്ചന നടത്തിയത് സ്വാമി ദർശനത്തിനെത്തിയ ആയിരക്കണക്കിന് തീർഥാടകർക്ക് അപ്രതീക്ഷിത കലാവിരുന്നായി തിരുവാതിര മാറി.
കലാപരിപാടി അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.ഉണ്ണികൃഷ്ണൻ പോറ്റി അതിഥിയായി സന്നിഹിതനായി.ഐ.ജി ശ്രീജിത് നർത്തകിമാരെ പൊന്നാടയണിയിച്ച് ആദരിച്ചു.
മയൂഖ ജെ.കാറ്റാടിയിൽ, ശ്രീവിദ്യ.ബി.എസ്, അനാമിത്ര.എ.വി, നിരഞ്ജന വി.എസ്, എസ്.ആർദ്ര, നവമി .വി.എസ്, ആഗ്ന എം.എ., ശിവാനി. എസ്.എച്ച്, നിധി.എച്ച്.കെ എന്നീ മാളികപ്പുറങ്ങളാണ് ശബരീശ സന്നിധിയെ തിരുവാതിര നടനത്താൻ ധന്യമാക്കിയത്.2017 തിരുവോണത്തിന് ശബരിമലയുടെ ചരിത്രത്തിലാദ്യമായി തിരുവാതിര അവതരിപ്പികുവാൻ ജീവകലയിലെ കുരുന്നുകൾക്ക് കഴിഞ്ഞിരുന്നു. അന്ന് പതിനെട്ടാം പടിയിലും സന്നിധാനത്തും അത്തപ്പൂക്കളമൊരുക്കുകയും ചെയ്തു.
ജീവകല ഭാരവാഹികളായ വി.എസ്.ബിജുകുമാർ, പി.മധു, എസ്. ഈശ്വരൻ പോറ്റി, പുല്ലമ്പാറ ദിലീപ് എന്നിവർ നേതൃത്വം നൽകി.
നർത്തകിമാർ അയ്യപ്പദർശനം നടത്തി മഹാ അന്നദാന മണ്ഡപത്തിലെ സദ്യ ഉദ്ഘാടന ചടങ്ങിൽ പ്രാർഥനാഗീതം ആലപിച്ച ശേഷമാണ് മലയിറങ്ങിയത്.