Search
Close this search box.

കടകൾക്ക് മുന്നിൽ നിർമ്മിച്ച ഓടയിൽ വീണ് യുവാവിന് ഗുരുതര പരിക്ക്.

eiIUNIO74184_compress51

നന്ദിയോട് : നന്ദിയോട് ജംഗ്ഷനിൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കടകൾക്ക് മുന്നിൽ നിർമ്മിച്ച ഓടയിൽ വീണ് യുവാവിന് ഗുരുതര പരിക്ക്. ആനകുളം സ്വദേശി അനിൽകുമാറിന് (41) ആണ് പരിക്കേറ്റത്. ഇയാളെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്ക് ഒഫ് ബറോഡയുടെ എ.ടി.എം കൗണ്ടറിൽ നിന്നു പുറത്തിറങ്ങുന്നതിനിടെ കാൽ വഴുതി ഓടയിൽ വീഴുകയായിരുന്നു. ഓടകൾ മൂടാതെ ഇട്ടതിനാൽ നിരവധി പേരാണ് ഇവിടെ അപകടത്തിൽപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!