ആറ്റിങ്ങലിൽ വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകി പോലീസ്

ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങളുടെ മുൻപിലും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയ ആറ്റിങ്ങൽ പോലീസിന്റെ അറിയിപ്പ് പ്രദർശിപ്പിക്കണം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വൈകുന്നേരം7 മണി എന്നുള്ളത് ഇന്ന് മുതൽ കൂടുതൽ കർശനമാക്കിയിട്ടുണ്ടെന്നും അല്ലാത്തപക്ഷം പിഴ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നും അറിയിച്ചു.

ഇന്ന് രാവിലെ 10 മണിക്ക് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ സിഐയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഓണം പ്രമാണിച്ച്
നഗരത്തിലെ ആളുകൾ കൂട്ടം കൂടി വരുവാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് സാമൂഹിക അകലം പാലിക്കുകയും കടകളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ അടങ്ങിയ സ്റ്റിക്കർ വ്യാപാരികൾ പതിക്കുകയും വരുന്ന
ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്യണമെന്ന് കേരള വ്യപാരി വ്യവ്യസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റും ആറ്റിങ്ങൽ പോലീസും അറിയിച്ചു