വര്‍ക്കല സ്റ്റേഷനിലെ പോലീസുകാരനും കോവിഡ്: സോൺ ഒന്നിൽ 26 പോസിറ്റീവ് കേസ് കൂടി

തീരദേശ സോൺ ഒന്നിൽ ശനിയാഴ്ച കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ 49 ടെസ്റ്റ് നടത്തിയതിൽ 10 പോസിറ്റീവ് കേസും അഞ്ചുതെങ്ങ് 46 ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ 15 പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വർക്കല മുൻസിപ്പാലിറ്റി പരിധിയിൽ 27 ആർ.ടി.പി.സി ടെസ്റ്റ് നടത്തിയതിൽ ഫലം ലഭിച്ചിട്ടില്ല. 28ന് 41 ആർ.ടി.പി.സി ടെസ്റ്റിൽ ഒരു പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. വർക്കല പോലീസ് സ്റ്റേഷനിലെ ജീവനക്കാരനാണ് പോസിറ്റീവ്.

ഇടവ ഗ്രാമപഞ്ചായത്ത് പരിധിയിൽ ശനിയാഴ്ച 25 ആർ.ടി.പി.സി ടെസ്റ്റ് നടത്തി. വെട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ 30 ആന്റിജൻ ടെസ്റ്റ് നടത്തി. പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല.

സപ്ലൈകോയുടെയും ഹോർട്ടികോർപ്പിന്റെയും രണ്ട് വാഹനങ്ങൾ വീതം സോൺ ഒന്നിന്റെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് അവശ്യസാധനങ്ങൾ വില്പന നടത്തി. സോൺ-ഒന്നിന്റെ പരിധിയിലുള്ള 537 കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ റേഷൻ കടകൾ വഴി വിതരണം ചെയ്തു.

സോൺ-1 ന്റെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന വില്പനശാലകൾ ഞായറാഴ്ച എത്തുന്ന സമയക്രമം:

സപ്ലൈകോ
10.00 മുതൽ 11.00 വരെ ചിലക്കൂർ
11.00 മുതൽ 12.00 വരെ ഫിഷർമാൻ കോളനി
12.00 മുതൽ 1.00 വരെ താഴെവെട്ടൂർ
1.00 മുതൽ 2.00 വരെ റാത്തിക്കൽ
2.00 മുതൽ 3.00 വരെ അരിവാളം

കെപ്‌കോ

9.00 മുതൽ 10.00 വരെ അഞ്ചുതെങ്ങ്
10.00 മുതൽ 11.00 വരെ സുനാമി കോളനി
11.00 മുതൽ 12.00 വരെ ചമ്പാവ് ജംഗ്ഷൻ
12.00 മുതൽ 1.00 വരെ തെക്കുംഭാഗം വാർഡ് 8
1.00 മുതൽ 2.00 വരെ മീനംകുഴി
2.00 മുതൽ 3.00 വരെ എ.കെ നഗർ