Search
Close this search box.

യുവാവിനെ സംഘംചേർന്ന് ആക്രമിച്ചതായി പരാതി

eiAX0UN67683

 

മംഗലപുരം: മംഗലപുരം സ്റ്റേഷൻ പരിധിയിൽ കൊയ്തൂർക്കോണം ഭാഗത്ത് യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചതായി പരാതി. കൊയ്തൂർക്കോണം വിനീഷ് ഭവനിൽ വിനീഷ് ആണ് ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് പരാതി നൽകിയത്.നവംബർ ഒമ്പതാം തീയതി രാത്രി 8 മണിയോടുകൂടി വീട്ടുമുറ്റത്ത് നിന്ന വിനീഷിനെ ഒരു സംഘം യാതൊരു കാരണവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നും തടയാനെത്തിയ മക്കളെയും അമ്മയെയും മർദ്ദിച്ചുവെന്നും ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. ക്രൂരമായി മർദ്ദനമേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്തുവെന്നും മംഗലപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാണ് വിനീഷ് ആവശ്യപ്പെടുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!