Search
Close this search box.

കുടുംബശ്രീ അംഗങ്ങളുടെ കരുതലിൽ അമ്മയ്ക്കും മകനും സ്നേഹക്കൂടൊരുങ്ങി

ei9EFLY23630
ആര്യനാട് : സ്വന്തം വീടെന്ന ഒരമ്മയുടെയും മകന്റെയും സ്വപ്നത്തിന് പെൺകരുത്തിൽ നിറംപിടിച്ചു. കാഞ്ഞിരംമൂട് അണിയറ വീട്ടിൽ ഓമനയ്ക്കാണ് ആര്യനാട് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ കരുതലിൽ സ്നേഹക്കൂടൊരുങ്ങിയത്. മാനസിക വെല്ലുവിളി നേരിടുന്ന മകനുമായി താമസിക്കാൻ ചോർന്നൊലിക്കാത്ത വീടെന്നത് കാത്തിരിപ്പായിരുന്നു. പല വാതിലുകൾ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കുടുംബശ്രീ താങ്ങായത്. ഓരോ അയൽക്കൂട്ടവും ആയിരം രൂപവീതം സ്വരുക്കൂട്ടി മൂന്നര ലക്ഷം സമാഹരിച്ച് വീടിന്റെ നിർമാണമാരംഭിച്ചു. അഞ്ച് സെന്റിൽ 400 സ്ക്വയർ ഫീറ്റിൽ വീടൊരുങ്ങിയപ്പോൾ ഓരോ ഘട്ടത്തിലും കുടുംബശ്രീ വനിതകളുടെ പ്രയത്നമുണ്ടായി. കുടുംബശ്രീയുടെ “സ്നേഹിതാ കോളിങ് ബെൽ ‘ പദ്ധതിയുടെ സ്വീകർത്താവു കൂടിയാണ് ഓമന.
സ്നേഹവീടിന്റെ താക്കോൽ പഞ്ചായത്ത് പ്രസിഡന്റ്‌ വി വിജുമോഹൻ കൈമാറി. കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ ഡോ. കെ ആർ ഷൈജു, ജില്ലാ പഞ്ചായത്തംഗം എ മിനി, സിഡിഎസ് ചെയർപേഴ്സൺ സുനിത, വൈസ് പ്രസിഡന്റ്‌ ഷീജ, മോളി, അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!