Search
Close this search box.

വർക്കല ബൈപാസ് ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചു.

ei6V2CJ1748

 

വർക്കല: ഗതാഗതക്കുരുക്കിനു പരിഹാരം കാണാനുള്ള വർക്കല ബൈപ്പാസ് റോഡിനു ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഭൂമി ഏറ്റെടുക്കുന്നതിനു വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

85 പേരുടെ 5.37 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഭൂമി അളന്നുതിരിച്ച് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടന്നത്. വി.ജോയി എം.എൽ.എ. കല്ലിടലിനു തുടക്കംകുറിച്ചു.

വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി, സ്പെഷ്യൽ തഹസീൽദാർ പ്രേംരാജ്, ഡെപ്യൂട്ടി തഹസിൽദാർ അജിത്ത്, പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ രാകേഷ്, ആക്ഷൻ കൗൺസിൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ശിവഗിരി മട്ടിൻമൂട് ജങ്ഷനു താഴെനിന്നാരംഭിച്ച് സ്റ്റാർ തിയേറ്ററിനു സമീപം അവസാനിക്കുന്ന രീതിയിലാണ് ബൈപ്പാസിന്റെ അലൈമെന്റ് നിശ്ചയിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!