Search
Close this search box.

വർക്കലയിൽ നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റ്‌ ഇടിച്ചുമറിച്ചു

ei58IS460394

 

വർക്കല:വർക്കലയിൽ നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റ്‌ ഇടിച്ചുമറിച്ചു. വർക്കല അയിരൂർ കാർത്തികയിൽ സുരേഷ് ബാബു സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപെട്ടത്. വർക്കല എസ്. എൻ കോളേജ് ഭാഗത്ത്‌ നിന്ന് നടയറയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കെഎസ്ഇബി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞു കാറിനു മുകളിൽ വീണു. കാറിനുള്ളിൽ കുടുങ്ങിയ സുരേഷ് ബാബു അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തിൽ കാർ ഭാഗീകമായി തകർന്ന നിലയിലാണ്. വർക്കല ഫയർ സ്റ്റേഷൻ ഓഫീസർ വേണുഗോപാലി ന്റെ നേതൃത്വത്തിൽ വർക്കല ഫയർ ഫോഴ്സ് പോസ്റ്റ് മാറ്റി കാർ നീക്കി റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!