സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന മദ്യം വാമനപുരം എക്സൈസ് പിടികൂടി

 

വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ അർദ്ധരാത്രി നടത്തിയ റെയ്ഡിൽ ചിറതലയ്ക്കൽ ജംഗ്ഷന് സമീപത്തുനിന്നും KL-22-K-1013 നമ്പർ ഹോണ്ട ഡിയോ സ്കൂട്ടറിൽ പത്തു കുപ്പി തമിഴ്നാട് മദ്യം വിൽപ്പനക്കായി കടത്തിക്കൊണ്ടുവന്ന ഒഴുകുപാറ സ്വദേശി പീതാംബരന്റെ മകൻ ലിജുമോന്റെ പേരിൽ കേസെടുത്തു.

ലോക്ക്ഡൗൺ കാരണം കേരളത്തിലെ മദ്യശാലകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ചില്ലറ വിൽപനയ്ക്കായാണ് പ്രതി മദ്യം തമിഴ്നാട്ടിൽ നിന്നും വാങ്ങി കടത്തിക്കൊണ്ടുവന്നത്. 180ml കുപ്പിക്ക് 500 രൂപയും 375ml കുപ്പിക്ക് ആയിരം രൂപയും നിരക്കിലാണ് മദ്യവിൽപ്പന നടത്തിവന്നത്. എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവൻറ്റീവ് ഓഫീസർമാരായ മനോജ് കുമാർ,പി ഡി പ്രസാദ് സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധൻ, സജീവ്കുമാർ, അൻസർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.