ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറയിൽ വാഹനാപകടം. ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് കാറും സ്കൂട്ടറും കൂട്ടിയിടിച്ചത്. ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോയ കാറും എതിർ ദിശയിൽ വന്ന സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. പൂവൻപാറ പുളിമൂടിന് സമീപമാണ് അപകടത്തിൽ പെട്ടത്. സ്കൂട്ടറിൽ ദമ്പതികളും കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കേറ്റു. തുടർന്ന് ഫയർ ഫോഴ്സ് ആംബുലൻസിൽ ഇവരെ ആശുപത്രിയിൽ കൊണ്ടുപോയി. അപകടത്തെ തുടർന്ന് റോഡിൽ വൻ ഗതാഗത തടസ്സമാണ് ഉണ്ടായത്. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.