Search
Close this search box.

കഞ്ചാവുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തയാളെ പൊലീസ് പിടികൂടി

eipngND98869

മാറനല്ലൂർ: വിൽപ്പനക്കായി കഞ്ചാവുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തയാൾ പൊലീസ് പിടിയിലായി. വണ്ടന്നൂർ ഏറേ കീളിയോട് പുണർതത്തിൽ വിജിൻ കുമാറിനെയാണ് (25) വണ്ടന്നൂരിൽ വച്ച് പരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിലെടുത്തത് .ബുധനാഴ്ച ഉച്ചയോടുകൂടി ആണ് സംഭവം . ഇയ്യാളുടെ വാഹനത്തിൽ നിന്ന് 1200 ഗ്രാം കഞ്ചാവും വടിവാളും എയർ ഗണ്ണും പൊലീസ് പിടിച്ചെടുത്തു. മുൻപും കഞ്ചാവ് കടത്ത് കേസിൽ അറസ്റ്റിലായിട്ടുള്ള ഇയാൾ ബോംബേറ് കേസിലും, നിരവധി മോഷണ, കേസ്സുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയ്യാൾക്കെതിരെ ജില്ലയിലെ വിവിധ പസ്റെഷനുകളിൽ കേസ്സുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ഡി വൈ എസ് പി യുടെ സ്പെഷ്യൽ സ്ക്വാഡും , മാറനല്ലൂർ സി ഐ തൻസീം അബ്ദുൽ സമദ്, എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!