വർക്‌ഷോപ്പ് കുത്തിത്തുറന്ന് ബാറ്ററി മോഷ്ടിച്ചയാളെ പോലീസ് പിടികൂടി

 

മലയിൻകീഴ് : കരിപ്പൂര് ഇരട്ടക്കലുങ്കിലുള്ള ലോറി വർക്‌ഷോപ്പ് കുത്തിത്തുറന്ന് ബാറ്ററി മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. വിളവൂർക്കൽ പെരിഞ്ഞാഴി മേലെവീട്ടിൽ എസ്.ദീപു (37) വിനെയാണ് മലയിൻകീഴ് പോലീസ് അറസ്റ്റുചെയ്തത്. ഒറ്റശേഖരമംഗലം സ്വദേശി സജിയുടെ ഉടമസ്ഥതയിലുള്ള കടയിലാണ് ക്രിസ്മസ് ദിവസം രാത്രി മോഷണം നടന്നത്. സി.സി.ടി.വി. ദൃശ്യം പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.