തിരുവനന്തപുരം : മുതലപ്പൊഴിയോട് ചേർന്ന് കിടക്കുന്ന ചിറയിൻകീഴ്, അഴൂർ, കഠിനംകുളം എന്നീ ഗ്രാമപഞ്ചായത്തുകളിലെ തീരദേശവാർഡുകൾ ഉൾപ്പെടുത്തി പെരുമാതുറ ഗ്രാമപഞ്ചായത്ത് രൂപീക്കണമെന്നാവശ്യപ്പെട്ട് ദുബായ് കെ.എം.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികൾ കേരളസംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക്കിന് നിവേദനം നൽകി.
ദുബായ് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് എളേറ്റിൽ ഇബ്രാഹിം,തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സജീബ് പുതുക്കുറിച്ചി, സാദിഖ് നെടുമങ്ങാട്, ഹുസ്സൈനാർ ഹാജി, ഹംസതോട്ടി, ഓ മൈഥു,ഹനീഫ് എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.യു.എ.ഇ സന്ദർശനത്തിന്റെ ഭാഗമായി മന്ത്രി ദുബായിലെത്തിയതായിരുന്നു