തോന്നയ്ക്കൽ : തോന്നയ്ക്കൽ സായിഗ്രാമത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്തു . സമാധാനവും സാഹോദര്യവും മതമൈത്രിയും ഊട്ടിയുറപ്പിക്കുന്നതിൽ സായിഗ്രാമിന്റെ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ധ്യക്ഷനായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് എം.പി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ ആശംസ പറഞ്ഞു. സായിഗ്രാമം എക്‌സിക്യൂട്ടിവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ സ്വാഗതവും ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി അമ്മ നന്ദിയും പറഞ്ഞു.
