പള്ളിക്കൽ : പള്ളിക്കൽ പൈവേലി ആയിരവില്ലി ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. പാരിപ്പള്ളി വേളമാനൂർ ദേവീക്ഷേത്രത്തിന് സമീപം ദേവീസദനത്തിൽ അക്ഷയ് (22) നെയാണ് കൊലപാതക ശ്രമത്തിന് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രോത്സവത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രം നടത്തുകയായിരുന്നു. ഇതിനിടെയാണ് സമീപത്തെ റോഡിൽ പണത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സൗരവ്, സച്ചിൻ എന്നീ യുവാക്കൾ ചികിത്സയിലാണ്. ആദർശ് എന്നയാൾ ആശുപത്രി വിട്ടു.