Search
Close this search box.

മിഥുനും നിതിനും നിത്യക്കും ഇനി സ്വന്തം വീട്ടില്‍ ഇരുന്ന് പഠിക്കാം, കറണ്ടും ടി വി യും ഉടനെത്തും

ei1207571107_compress8

നഗരൂർ: വീട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ ഓൺലൈൻ പഠനത്തിനായി ഇനി മിഥുനും, നിതിനും, നിത്യക്കും അടുത്ത വീടുകളിലേക്ക് ഓടണ്ട. ബി സത്യൻ എം എൽ എ യുടെ ഇടപെടലിൽ ഇവരുടെ വീട്ടിലും ഉടൻ വൈദ്യുതിയെത്തും. നഗരൂർ പഞ്ചായത്തിലെ വാർഡ് എട്ട് കോട്ടയ്ക്കൽ നിധി ഭവനിൽ മണികണ്ഠൻ ദീപ ദമ്പതിമാരുടെ മക്കളാണ് ഈ കുട്ടികൾ. മൂത്തയാൾ ഒമ്പതാം ക്ലാസിലും ഇളയകുട്ടികൾ 4, 3 ക്ലാസുകളിലും പഠിക്കുന്നു. കുടുംബം ചെറിയ ഒറ്റമുറി വീട് വെച്ച് ഇവിടെ താമസമാക്കിയിട്ട് അധി​കകാലമായില്ല. എന്നാൽ വൈദ്യുതി എടുക്കണമെങ്കിൽ 3 വിളക്കുകാലുകൾ സ്ഥാപിക്കണം. അതിന് കെ എസ് ഇ ബി യിൽ ഭീമമായ തുകയും ചെലവാകും. വൈദ്യുതി ഇല്ലാത്തതിന്റെ പേരിൽ കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങുന്നതിൽ കുടുംബം വിഷമത്തിലായിരുന്നു. വിവരം ബി സത്യൻ എം എൽ എയുടെ ശ്രദ്ധയിൽപെടുകയും എം എൽ എ അടിയന്തര ഇടപെടൽ നടത്തുകയുമായിരുന്നു. ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോ​ഗസ്ഥർക്കൊപ്പം എം എൽ എ കുട്ടികളുടെ വീട്ടിലെത്തി. അടിയന്തരമായി ഇവർക്ക് പോസ്റ്റ് സ്ഥാപിച്ച് വൈദ്യുതി എത്തിക്കാനുള്ള നടപടികൾ ‌ഉറപ്പാക്കി. വൈദ്യുതിക്കൊപ്പം എം എൽ എ യുടെ അഭ്യർത്ഥനമാനിച്ച് കെ എസ് ഇ ബി വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) ഇവർക്ക് ടി വി യും ലഭ്യമാക്കും. ഇതൊടൊപ്പം കുടുംബത്തിന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വികസന വകുപ്പ് മുഖേന നല്ല വീട് ഒരുക്കുമെന്നും എം എൽ എ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എൽ ശാലിനി, സി പി ഐ എം ലോക്കൽകമ്മറ്റിസെക്രട്ടറി എം ഷിബു എന്നിവരും എം എൽ എക്കൊപ്പമുണ്ടായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!