മംഗലപുരം : സംസ്ഥാന സർക്കാരിന്റെ പുതിയ നിർദ്ദേശമായി വന്ന ദുരന്ത നിവാരണ വർക്കിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയ ദുരന്ത നിവാരണ പ്രൊജക്ടിൽ ഉൾപ്പെടുത്തിയ നീന്തൽകുളം പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം മംഗലപുരം ഗ്രാമ പഞ്ചായത്തിൽ മുനമ്പുംച്ചിറയിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർ എൽ. മുംതാസ്, മുൻ ജില്ലാ പഞ്ചായത്ത് അംഗം സതീശൻ നായർ, സെക്രട്ടറി ജി. എൻ. ഹരികുമാർ, അസിസ്റ്റന്റ് ഇഞ്ചനീയർ ദീപ ഡി. ആർ, റസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി ഹരീശൻ നായർ എന്നിവർ പങ്കെടുത്തു.