കല്ലമ്പലം : കല്ലമ്പലം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപെട്ട കുന്നത്തുമല അപ്പുപ്പൻകാവ് ക്ഷേത്രത്തിൽ പൊങ്കാല നടത്തി മടങ്ങിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ പ്രതി അറസ്റ്റിൽ.
ചെമ്മരുതി കുന്നത്തുമല ചരുവിള വീട്ടിൽ പ്രസാദിന്റെ മകൻ രഞ്ജിത്ത് (29)നെയാണ് അറസ്റ്റ് ചെയ്തത്. കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ ഫറോസ് ഐയുടെ നേതൃത്വത്തിൽ എസ്.ഐ ഗംഗ പ്രസാദ്, എ.എസ്.ഐ ഷാജി. ഡി തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.